'താജ്മഹൽ' ബോംബിട്ട് തകർക്കുമെന്ന് ഭീഷണി സന്ദേശം; പരിഭ്രാന്തിയിൽ വിനോദസഞ്ചാരികൾ; കുതിച്ചെത്തി ബോംബ് സ്കോഡ്; പരിശോധന ശക്തം; പ്രദേശത്ത് ജാഗ്രത തുടരുന്നു; അന്വേഷണം തുടങ്ങി പോലീസ്

Update: 2024-12-03 12:29 GMT

ഡൽഹി: രാജ്യത്ത് ഇപ്പോൾ കുറച്ച് മാസങ്ങളായി ബോംബ് ഭീഷണി സന്ദേശങ്ങൾ വരുന്നത് തുടരുകയാണ്. ഇടയ്ക്ക് വിമാനങ്ങളിൽ ബോംബ് ഭീഷണി ഉയർന്നിരുന്നു. ഇപ്പോൾ ചില സ്ഥലങ്ങളിൽ ആളപായം ഇല്ലാതെ സ്ഫോടനം നടക്കുന്നതും ജനങ്ങളെ ആശങ്കയിലാക്കുന്നു. ഇപ്പോഴിതാ, രാജ്യത്തെ ഞെട്ടിച്ച് മറ്റൊരു സംഭവം കൂടി.

ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നായ ആഗ്രയിലെ താജ് മഹലിൽ ബോംബ് ഭീഷണി സന്ദേശം. താജ്‌മഹൽ തകർക്കുമെന്നാണ് വ്യാജ ബോംബ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഉത്തർ പ്രദേശ് ടൂറിസത്തിന്റെ റീജണൽ ഓഫീസിലേക്ക് ഇമെയിൽ വഴിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയത്.

താജ്മഹലിലും പരിസരത്തും ബോംബ് സ്കോഡും സുരക്ഷാ സംഘവും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെ, സന്ദേശത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് ഇപ്പോൾ ജാഗ്രത തുടരുകയാണ്.

Tags:    

Similar News