കൊൽക്കത്തയിൽ സർക്കാർ ആശുപത്രിയിൽ വൻ തീപിടുത്തം; ഒരാൾ മരിച്ചു; 80 പേരെ രക്ഷപ്പെടുത്തി; തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താനാകാതെ അധികൃതർ

Update: 2024-10-18 08:05 GMT

കൊൽക്കത്ത: കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ വൻ തീപിടുത്തം. പുക ഉയർന്നതിന് പിന്നാലെ ഐസിയുവിലായിരുന്ന ഒരു രോഗി മരിച്ചതായും വിവരങ്ങൾ ലഭിക്കുന്നു. സംഭവത്തിൽ 80 പേരെ രക്ഷപ്പെടുത്തി. ശേഷം പത്ത് ഫയർ എഞ്ചിനുകള്‍ എത്തിയാണ് ആശുപത്രിയിലെ തീ ഒടുവിൽ അണച്ചത്.

ഇന്ന് പുലർച്ചെയാണ് രോഗികളെ ആശങ്കയിലാക്കി തീപിടുത്തം ഉണ്ടയത്. രോഗികൾ ഉണ്ടായിരുന്ന ഒരു വാർഡിലാണ് തീപിടിത്തം നടന്നത്. തീപിടുത്തം ഉണ്ടായ ഉടനെ തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത് കൊണ്ട് വലിയൊരു ദുരന്തമാണ് ഒഴിവായത്.

പക്ഷെ തീപിടുത്തത്തിന്‍റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. വാർഡിൽ നിന്നും രക്ഷപ്പെടുത്തിയ രോഗികളെ പിന്നീട് മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

സംഭവത്തിന് പിന്നാലെ ബംഗാൾ ഫയർ ആൻഡ് എമർജൻസി സർവീസ് മന്ത്രി ആശുപത്രി സന്ദർശിച്ചു. പക്ഷെ തീപിടുത്തത്തിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന ഒരു രോഗി മരിച്ചു. മറ്റുള്ളവരെ പരിക്കില്ലാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞെന്നും അധികൃതർ വ്യക്തമാക്കി.

Tags:    

Similar News