മത്സ്യത്തൊഴിലാളികളുടെ ബോട്ട് നാവികസേനയുടെ മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ചു; 11 പേരെ രക്ഷപ്പെടുത്തി; രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു; ഞെട്ടിപ്പിക്കുന്ന സംഭവം ഗോവയിൽ

Update: 2024-11-22 12:55 GMT

ഗോവ: മത്സ്യത്തൊഴിലാളികളുടെ ബോട്ട് നാവിക സേനയുടെ മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ച് വൻ അപകടം. കിഴക്കൻ ഗോവ തീരത്ത് നിന്ന് 70 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. 13 പേരുണ്ടായിരുന്ന മാർത്തോമ എന്ന മത്സ്യബന്ധന ബോട്ടും ഇന്ത്യൻ നാവിക സേനയുടെ സ്കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ നാവിക സേന രക്ഷാപ്രവ‍ത്തനം ആരംഭിച്ചു.

ആറ് കപ്പലുകളും നാവിക സേനയുടെ നിരീക്ഷണ വിമാനങ്ങളും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 11 പേരെയും കണ്ടെത്തി രക്ഷിച്ചു. രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ ഇപ്പോൾ തുടരുകയാണ്.

മുംബൈയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിന്റെ മേൽനോട്ടത്തിൽ കോസ്റ്റ് ഗാർഡിന്റേത് ഉൾപ്പെടെയുള്ള കൂടുതൽ കപ്പലുകളും ബോട്ടുകളും സ്ഥലത്തേക്ക് എത്തിച്ച് തിരച്ചിൽ തുടരുകയാണ്. 

Tags:    

Similar News