പെൺകുട്ടികളുടെ കോളേജ് ഹോസ്റ്റലിലെ കുളിമുറിയിൽ ക്യാമറ; മൂന്ന് മാസത്തോളമായി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നു; 300ലധികം കുളിമുറി ദൃശ്യങ്ങൾ ഫോണിൽ കണ്ടെത്തി; അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം; സംഭവം ഹൈദരാബാദിൽ

Update: 2025-01-02 11:44 GMT

ഹൈദരാബാദ്: കോളേജ് ഹോസ്റ്റലിലെ പെൺകുട്ടികളുടെ കുളിമുറിയിൽ ക്യാമറ കണ്ടെത്തിയതിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികൾ. ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആര്‍ എഞ്ചിനിയറിങ് കോളേജിലാണ് സംഭവം. അടിയന്തിര നടപടികൾ വേണമെന്ന് വിദ്യാര്‍ത്ഥികൾ ആവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥിനികളുടെ പ്രതിഷേധം. കഴിഞ്ഞ മൂന്ന് മാസത്തോളമായി നിരവധി വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നാണ് ആരോപണം. ഹോസ്റ്റലിലെ അടുക്കള ജോലിക്കാരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും വിദ്യാര്‍ത്ഥിനികൾ പൊലീസിനോട് പറഞ്ഞു.

ശുചിമുറിയിൽ വച്ച് ഒരു വിദ്യാര്‍ത്ഥിനിക്ക് ഒരു ഫോൺ ലഭിച്ചതോടെയാണ് സംഭവം പുറത്ത് വരുന്നത്. മൂന്ന് മാസമായി കുളിമുറിയിൽ ചിത്രീകരിച്ച 300 സ്വകാര്യ വീഡിയോകൾ ആ ഫോണിൽ നിന്നും കണ്ടെത്താനായെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ സംഭവം മൂടുക്കിവെക്കാൻ കോളേജ് അതികൃതർ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് വിദ്യാർത്ഥിനികൾ ഉയർത്തുന്നത്. സംഭവമറിഞ്ഞ് മേഡ്ചൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി.

Tags:    

Similar News