സ്വര്‍ണവും വജ്രവും വെള്ളിയും അടക്കം 31 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍; ജോലി ചെയ്ത വീട്ടില്‍ വന്‍ മോഷണം നടത്തിയ ഹോം നഴ്‌സ് അറസ്റ്റില്‍

31 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍; ജോലി ചെയ്ത വീട്ടില്‍ വന്‍ മോഷണം നടത്തിയ ഹോം നഴ്‌സ് അറസ്റ്റില്‍

Update: 2024-11-22 00:52 GMT

ഉഡുപ്പി: ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന വീട്ടില്‍ വന്‍ കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റില്‍. 31,17,100 രൂപയുടെ സ്വര്‍ണവും വജ്രാഭരണങ്ങളും മോഷ്ടിച്ച ഹോം നഴ്സായ യുവാവിനെ ഉഡുപ്പി ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം, വെള്ളി, വജ്രം ആഭരണങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. സിദ്ധപ്പ കെ കോഡ്ലിയാണ് അറസ്റ്റിലായത്. വീട്ടുകാരുടെ പരാതിയില്‍ ഉഡുപ്പി ടൗണ്‍ പൊലീസ് ആണഅ അന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും.

നവംബര്‍ 17 നായിരുന്നു മോഷണം. ഏകദേശം 427 ഗ്രാം ഭാരമുള്ള ആഭരണം സ്വീകരണമുറിയിലെ ഗ്ലാസ് കാബിനറ്റില്‍ നിന്നും കിടപ്പുമുറിയിലെ അലമാരയില്‍ നിന്നുമാണ് ഇയാള്‍ കൈക്കലാക്കിയത്. പ്രതിയുടെ താമസ സ്ഥലത്തു നിന്നാണ് മോഷണ മുതല്‍ കണ്ടെടുത്തത്. തുടര്‍ നടപടികള്‍ക്കായി പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഇന്‍സ്പെക്ടര്‍ രാമചന്ദ്ര നായക്കിന്റെ നേതൃത്വത്തില്‍ പിഎസ്‌ഐ ഈരണ്ണ ഷിറഗുമ്പി, ഉഡുപ്പി ടൗണ്‍ പൊലീസ് സ്റ്റേഷനിലെ പിഎസ്‌ഐ പുനീത്, ഉഡുപ്പി സിഇഎന്‍ പൊലീസ് സ്റ്റേഷനിലെ പിഎസ്‌ഐ പവന്‍കുമാര്‍ എന്നിവരും ഉദ്യോഗസ്ഥരായ അബ്ദുള്‍ ബഷീര്‍, സന്തോഷ്, ചേതന്‍, പ്രവീണ്‍ കുമാര്‍, പ്രവീണ്‍ എന്നിവരും ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തിയതും മോഷ്ടിച്ച സ്വത്തുക്കള്‍ വീണ്ടെടുക്കുകയും ചെയ്തത്.

Tags:    

Similar News