ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കം മൂത്തു; സഹികെട്ടപ്പോള്‍ അടുത്ത് കണ്ട് കത്രികയെടുത്ത് ഭാര്യയുടെ തൊണ്ടയ്ക്ക് കുത്തിക്കൊന്നു; പിന്നാലെ മാപ്പ് പറഞ്ഞ് വീഡിയോ; മകനെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി ഭര്‍ത്താവ്
പുണെ: തര്‍ക്കത്തിനിടെ ഭാര്യയെ കത്രികകൊണ്ട് തൊണ്ടയ്ക്ക് കുത്തിക്കൊന്ന് ഭര്‍ത്താവ്. പിന്നീട് പശ്ചാത്താപം അറിയിച്ച് വീഡിയോ ഇട്ട് സഗഭവത്തില്‍ മാപ്പ് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. ഇരുപത്തേഴുകാരിയായ ജ്യോതി ജീതെയെയാണ് ഭര്‍ത്താവും മുപ്പത്തേഴുകാരനുമായ ശിവദാസ് ജിതെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്യുന്ന സ്ഥലത്തേ സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ മാപ്പ് പറഞ്ഞുകൊണ്ട് വീഡിയോ ഇടുകയായിരുന്നു.
രണ്ട് പേരും താമസിക്കുന്ന വീട്ടിലാണ് സംഭവം. രണ്ട് പേരും തമ്മില്‍ വഴക്കുണ്ടായിതിനെ തുടര്‍ന്ന് അടുത്തുണ്ടായിരുന്ന കത്രിക എടുത്ത് ഭാര്യയുടെ തൊണ്ടിയില്‍ കുത്തുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് എത്തിയ അയല്‍ക്കാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എത്തുന്നതിന് മുന്‍പ് തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇതിന് ശേഷം സംഭവിച്ചതില്‍ ഖേദം അറിയിച്ചുള്ള ഒരു വീഡിയോ ശിവദാസ് സ്വന്തം ഫോണില്‍ ഷൂട്ട് ചെയ്ത്, ഇത് ജോലിയിടത്തെ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു. പിന്നാലെ ആറ് വയസ്സുള്ള മകനെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി. സംഭവസ്ഥലം സന്ദര്‍ശിച്ച പോലീസ്, പ്രതി കുത്താന്‍ ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന കത്രികയുള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.