കടലിൽ ചരക്ക് കപ്പൽ മുങ്ങിത്താണു; ആശങ്ക; പാക് ഏജൻസിയുമായി സഹകരിച്ച് കോസ്റ്റ് ഗാർഡിൻ്റെ രക്ഷാപ്രവർത്തനം; ദൗത്യം ഫലം കണ്ടു; കപ്പലിലെ 12 ഇന്ത്യാക്കാരായ ജീവനക്കാരെയും അതിസാഹസികമായി രക്ഷിച്ചു; ഒഴിവായത് വൻ ദുരന്തം

Update: 2024-12-05 09:16 GMT

മുംബൈ: നടുക്കടലിൽ മുങ്ങിത്താണ ചരക്ക് കപ്പലിലെ ജീവനക്കാർക്ക് രക്ഷകരായി കോസ്റ്റ് ഗാർഡ്. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരെന്ന് അധികൃതർ അറിയിച്ചു. ചരക്ക് കപ്പൽ മുങ്ങി അപകടത്തിൽ പെട്ട 12 ഇന്ത്യക്കാരെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്.

പാക്കിസ്ഥാൻ മാരിടൈം സുരക്ഷാ ഏജൻസിയുമായി സഹകരിച്ച് ആയിരുന്നു ദൗത്യം നടന്നത്. ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്തേക്ക് പോയ കപ്പലാണ് അപകടത്തിൽ പെട്ടത്.

പാക്കിസ്ഥാൻ്റെ തീര പരിധിയിൽ വച്ചാണ് കപ്പൽ മുങ്ങിയത്. രക്ഷപ്പെടുത്തിയ 12 കപ്പൽ ജീവനക്കാരെയും സുരക്ഷിതരായി പോർബന്തർ തീരത്ത് എത്തിച്ചതായും കോസ്റ്റ് ഗാർഡ് അധികൃതർ വ്യക്തമാക്കി.

Tags:    

Similar News