ഛത്തീസ്​ഗഡിൽ ഷോക്കേറ്റ് സിആർപിഎഫ് ജവാന് ദാരുണാന്ത്യം; മരിച്ചത് പശ്ചിമബം​ഗാൾ സ്വദേശി; അപകട കാരണം വ്യക്തമല്ല; അധികൃതർ സ്ഥലത്തെത്തി

Update: 2025-04-22 08:00 GMT

ബീജാപ്പൂർ: ഛത്തീസ്​ഗഡിലെ ബീജാപ്പൂരിൽ ഷോക്കേറ്റ് സിആർപിഎഫ് ജവാന് ദാരുണാന്ത്യം. കോൺസ്റ്റബിൾ സുജോയ് പാലാണ് അതിദാരുണമായി മരിച്ചത്. ഇദ്ദേഹം പശ്ചിമബം​ഗാൾ സ്വദേശിയാണ്.

ഛത്തീസ്​ഗഡിലെ ബീജാപ്പൂർ ജില്ലയിലെ ​ഗാം​ഗലൂരിലാണ് സംഭവം നടന്നത്. അപകടകാരണം വ്യക്തമല്ല. അധികൃതർ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സിആർപിഎഫ് പുറത്തുവിട്ടിട്ടില്ലെന്നും വിവരങ്ങൾ ഉണ്ട്.

Tags:    

Similar News