ആക്രമണങ്ങൾ ഗണ്യമായി കുറയുന്നു; കാശ്മീരിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻവർദ്ധനവ്; മഞ്ഞ് കാണാൻ തിക്കും തിരക്കും കൂട്ടി ആളുകൾ; അമർനാഥ് തീർത്ഥാടകാരുടെ എണ്ണത്തിലും വർദ്ധനവ്

Update: 2025-03-06 15:52 GMT

ശ്രീനഗർ: കാശ്മീരിൽ കഴിഞ്ഞ വർഷം എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ടുകൾ. 34.89 ലക്ഷം പേരാണ് കഴിഞ്ഞ വർഷം കാശ്മീർ സന്ദർശിച്ചത്. ഇതിൽ 43000 പേർ വിദേശ സഞ്ചാരികൾ ആണ് 2024-2025 വർഷത്തിൽ 34,​89,​702 പേർ കാശ്മീർ സന്ദർശിച്ചതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കി. ഇതിൽ 5.12 ലക്ഷം പേർ അമർനാഥ് തീർത്ഥാടകരാണ്. തീവ്രവാദ ആക്രമണങ്ങളിൽ ഉണ്ടായ ഗണ്യമായ കുറവാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാൻ കാരണം.

അതേസമയം വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനയാണ് ശ്രദ്ധേയം. 2021ൽ 1614 പേർ കാശ്മീരിൽ എത്തിയെങ്കിൽ ഇത്തവണ അത് 43,​645 ആയി. 2021ൽ കാശ്മീർ സന്ദർശിച്ചത് 6,​65,​77 പേരായിിരുന്നു,​ അതിൽ നിന്ന് അഞ്ചിരട്ടി സന്ദർശകരാണ് ഇത്തവണ ആകെ എത്തിയത്. 2023ൽ 37,​678 വിദേശികൾ ഉൾപ്പെടെ 31,​55,​835 പേരും 2022ൽ 19947 വിദേശികൾ ഉൾപ്പെടെ 26,​ 73,​ 442 വിനോദ സഞ്ചാരികളും കാശ്മീർ സന്ദർശിച്ചു.

ദേശീയ,​ അന്തർദേശീയ പരിപാടികളിലെ പങ്കാളിത്തവും ഡിജിറ്റൽ ,​ സോഷ്യൽ മീഡിയ പ്ലാറ്റ്പോമുകളിലെ പ്രചാരണവുമാണ് കാശ്മീരിലെ വിനോദസഞ്ചാര മേഖലയിലെ കുതിച്ചു ചാട്ടത്തിന് പിന്നിലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നു. 

Tags:    

Similar News