'ഇതാണോ ലേഡീസ് കമ്പാർട്ട്മെന്‍റ് ?'; ശരീരത്തില്‍ മുട്ടിയുള്ള സ്ത്രീയുടെ നില്‍പ്പ് രസിച്ചില്ല; ദില്ലി മെട്രോയിൽ സ്ത്രീകളുടെ കയ്യാങ്കളി; വീഡിയോ വൈറൽ

Update: 2025-01-08 07:28 GMT

ഡൽഹി: രാജ്യത്തെ ഏറ്റവും തിരക്കുള്ള നഗരങ്ങളിൽ ഒന്നാണ് ദില്ലി. തലസ്ഥാനത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായി ദില്ലി മെട്രോയെ വിശേഷിപ്പിക്കാം. ഇന്ത്യയിലെ രണ്ടാമത്തെ അണ്ടർഗ്രൗണ്ട് മെട്രോ റെയിൽ‌വേയാണ്‌ ദില്ലി മെട്രോ. പരസ്പരമുള്ള വഴക്കും അസഭ്യം വിളിയും ദില്ലി മെട്രോയില്‍ ഒരു സ്ഥിരം കാഴ്ചയാവുകയാണ്. കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകൾ തമ്മിൽ മെട്രോ ട്രെയിനിലുള്ളിൽ പോരടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ദില്ലി മെട്രോയിലെ ലേഡീസ് കമ്പാര്‍ട്ട്മെന്‍റിലാണ് സംഭവം നടന്നത്. സീറ്റില്‍ ഇരിക്കുകയായിരുന്ന ഒരു സ്ത്രീയും തൊട്ടടുത്ത് നിന്നുരുന്ന സ്ത്രീയുമായാണ് കയ്യാങ്കളി ഉണ്ടായത്. നിൽക്കുകയായിരുന്ന സ്ത്രീയോട് സീറ്റില്‍ ഇരിക്കുകയായിരുന്നയാൾ 'മടിയിലേക്ക് കയറി ഇരിക്കെന്ന്' പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തന്‍റെ ശരീരത്തില്‍ മുട്ടിയുള്ള സ്ത്രീയുടെ നില്‍പ്പ് ഇരിക്കുന്നയാൾക്ക് അത്ര ഇഷ്ടപ്പെടാത്തതിനാൽ ഇവര്‍ വളരെ രൂക്ഷമായാണ് ഇങ്ങനെ പറഞ്ഞത്. എന്നാല്‍, നിന്നിരുന്ന സ്ത്രീ അവിടെ നിന്നും മാറാന്‍ കൂട്ടാക്കാത്തതോടെയാണ് അപ്രതീക്ഷിതമായ വഴക്കിന് തുടക്കമാകുന്നത്.



ഇരുന്നിരുന്ന സ്ത്രീ പെട്ടെന്ന് ചാടിയെഴുന്നേറ്റ് നിന്നയാളുടെ മുഖത്ത് അടിക്കുകയും ഇവരുടെ മുടി പിടിച്ച് വലിക്കുകയും ചെയ്തു. തൊട്ടത്തടിത്തിരുന്ന യാത്രക്കാരായ സ്ത്രീകൾ വഴക്ക് നോക്കിയിരുന്നപ്പോൾ. മറ്റ് ചിലര്‍ രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കമ്മന്റുകളുമായി നിരവധി പേരാണ് എത്തിയത്. യാത്രക്കാര്‍ക്ക് സംഭവിക്കുന്നത് എന്ന ചോദ്യം അവശേഷിപ്പിക്കുകയും ചെയ്തു. 'ഇത് എപ്പോഴാണ് സംഭവിച്ചത്...? ഇതാണോ ലേഡീസ് കമ്പാർട്ട്മെന്‍റ്?' എന്നായിരുന്നു ഒരാളുടെ കമ്മന്റ്.

അതേസമയം സീറ്റിൽ ഇരുന്നിരുന്ന സ്ത്രീയ്ക്ക് പിന്തുണയുമായും ചിലര്‍ എത്തി. ചില യാത്രക്കാര്‍ ഇരിക്കുന്ന മറ്റ് യാത്രക്കാരെ ബോധപൂര്‍വ്വം ശല്യം ചെയ്യാനായി ചേര്‍ന്ന് നില്‍ക്കുമെന്നും ഇതിനെ കുറിച്ച് ചോദിച്ചാല്‍ ഇഷ്ടപ്പെടില്ലെന്നും ചിലര്‍ വാദിച്ചു. അതേസമയം ദില്ലി മെട്രോയിലേക്ക് സ്വാഗതമെന്നായിരുന്നു ഒരാൾ എഴുതിയത്. 

Tags:    

Similar News