സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി വത്തിക്കാന്‍ എംബസി സന്ദര്‍ശിച്ചു; ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസും ഒപ്പമെത്തി
സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി വത്തിക്കാന്‍ എംബസി സന്ദര്‍ശിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-04-29 12:29 GMT
ന്യൂഡല്‍ഹി: സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസും വത്തിക്കാന്‍ എംബസി സന്ദര്‍ശിച്ചു. ന്യൂണ്‍ഷ്യോയുടെ പ്രതിനിധി മോണ്‍. ജുവല്‍ സാവിയോ ഇരുവരെയും സ്വീകരിച്ചു. വത്തിക്കാന്‍ കാര്യലയത്തിലെ ഔദ്യോഗിക ഡയറിയില്‍ എം എ ബേബി അനുശോചന സന്ദേശം രേഖപ്പെടുത്തി.
മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ അദ്ദേഹത്തെ കാണാന്‍ കഴിയും എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അതിന് കഴിഞ്ഞില്ലയെന്നും ഏറ്റവും ജനകീയനായ മാര്‍പ്പാപ്പയായിരുന്നു ഫ്രാന്‍സിസ് പാപ്പയെന്നും ന്യൂണ്‍ഷ്യോയുടെ പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എം എ ബേബി പറഞ്ഞു.