തുരങ്കത്തിലൂടെ പായവേ ഒരു കുലുക്കം; പെട്ടെന്ന് സഡൻ ബ്രേക്കിട്ടതുപോലെ മെട്രോ നിന്നു; ആകെ ഭയന്നുപോയ യാത്രക്കാർ ചെയ്തത്; പിന്നാലെ അധികൃതരുടെ ഖേദ പ്രകടനം

Update: 2025-12-02 11:34 GMT

ചെന്നൈ: ചെന്നൈ മെട്രോയുടെ ബ്ലൂ ലൈനിൽ ട്രെയിൻ തുരങ്കത്തിനുള്ളിൽ കുടുങ്ങിയത് യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് സംഭവം. സാങ്കേതിക തകരാറോ വൈദ്യുതി തടസ്സമോ ആകാം ട്രെയിൻ നിശ്ചലമാകാൻ കാരണമെന്നാണ് വിലയിരുത്തൽ.

വിംകോ നഗർ ഡിപ്പോയ്ക്കും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലുള്ള ബ്ലൂ ലൈനിലാണ് തകരാർ സംഭവിച്ചത്. സെൻട്രൽ മെട്രോയ്ക്കും ഹൈക്കോർട്ട് സ്റ്റേഷനും ഇടയിലുള്ള തുരങ്കത്തിലാണ് ട്രെയിൻ കുടുങ്ങിയത്.

ട്രെയിനിനുള്ളിൽ പെട്ടെന്ന് വൈദ്യുതി നിലച്ചതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഏകദേശം 10 മിനിറ്റോളം ട്രെയിൻ തുരങ്കത്തിൽ നിർത്തിയിട്ടു. തുടർന്ന് യാത്രക്കാർക്ക് അടുത്തുള്ള ഹൈക്കോർട്ട് സ്റ്റേഷനിലേക്ക് നടന്നുപോകാൻ അധികൃതർ നിർദ്ദേശം നൽകി.

ഇരുട്ടിൽ, ട്രാക്കിലൂടെ യാത്രക്കാർ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ചെന്നൈ മെട്രോ റെയിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു.

Tags:    

Similar News