ഭർത്താവുമായി പിരിഞ്ഞു; താമസം കാമുകനൊപ്പം; തർക്കത്തിനിടെ അഞ്ചുവയസുകാരിയായ മകളെ കഴുത്തു ഞെരിച്ച് കൊന്നു; പിന്നാലെ ഭർത്താവിനെ കുടുക്കാൻ ശ്രമം; യുവതി പിടിയിൽ
ലക്ക്നൗ: ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. തിങ്കളാഴ്ച രാത്രിയാണ് സംഭവം. റോഷി ഖാന്‍ എന്ന യുവതിയാണ് പെൺകുട്ടിയെ ക്രൂരമായ കൊല നടത്തിയത്. കൊലപാതകത്തിന് ശേഷം തന്‍റെ ഭര്‍ത്താവ് ഷാരൂഖ് ഖാന്‍ മകളെ കൊലപ്പെടുത്തി എന്ന് യുവതി പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത് അമ്മയാണെന്ന വിവരം പുറത്ത് വരുന്നത്.
ഭർത്താവും മകളുമായി വഴക്കുണ്ടായതായും. തുടർന്ന് ഭർത്താവ് മകളെ കൊലപ്പെടുത്തിയെന്നുമായിരുന്നു റോഷി പോലീസിനോട് പറഞ്ഞത്. ഷാരൂഖ് എന്തിനാണ് മകളെ കൊന്നതെന്ന് പോലീസ് ചോദിച്ചപ്പോൾ തന്നെ കുടുക്കുന്നതിന് വേണ്ടിയാണ് മകളെ കൊന്നതെന്നാണ് റോഷി പറഞ്ഞത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഷാരൂഖ് നിരപരാതിയാണെന്ന് പോലീസിന് മനസിലാവുകയായിരുന്നു.
ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് കാമുകനായ ഉദിത് ജയ്‌സ്വാളുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു റോഷി. തിങ്കളാഴ്ച രാത്രി വൈകിയാണ് ഭർത്താവ് വീട്ടിലെത്തിയത്. ആ സമയത്ത് കാമുകൻ സ്ഥലത്തുണ്ടായിരുന്നില്ല. ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായും ഭർത്താവിനെ കുടുക്കാൻ വേണ്ടി സ്ത്രീ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. റോഷി ഖാനെ ചോദ്യം ചെയ്തുവരികയാണ്. സ്വന്തം അമ്മ തന്നെ മകളെ കൊലപ്പെടുത്തിയെന്ന വാർത്ത എല്ലാവരും ഞെട്ടിച്ചുവെന്നും ലഖ്‌നൗ വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിശ്വജീത് ശ്രീവാസ്തവ പറഞ്ഞു.