കല്ലും മണലും ഇറക്കുന്നതിനേ ചൊല്ലി വാക്കുതർക്കം; കയ്യാങ്കളിക്കിടെ വെടിവയ്പ്; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; ബന്ധുക്കളായ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു

Update: 2025-05-26 17:12 GMT
കല്ലും മണലും ഇറക്കുന്നതിനേ ചൊല്ലി വാക്കുതർക്കം; കയ്യാങ്കളിക്കിടെ വെടിവയ്പ്; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; ബന്ധുക്കളായ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു
  • whatsapp icon

രാജ്പൂർ: കല്ലും മണലും ഇറക്കുന്നതിനേ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ കയ്യേറ്റത്തിലേക്കും എത്തിയതിന് തുടർന്ന് ബിഹാറിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ബിഹാറിലെ അഹിയപൂർ ഗ്രാമത്തിൽ ഞായറാഴ്ചയുണ്ടായ അക്രമത്തിലാണ് മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ അടുത്ത ബന്ധു പിടിയിലായി. പിന്നാലെയാണ് സംഭവം മേലധികാരികളെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിട്ടുണ്ട്. വീട്ടുകാർക്കിടയിലാണ് മണലും കല്ലും ഇറക്കുന്ന സ്ഥലത്തേച്ചൊല്ലി തർക്കമുണ്ടായത്. ശനിയാഴ്ച ഇത് സംബന്ധിച്ച തർക്കം പൊലീസുകാരൻ പരിഹരിച്ചിരുന്നു. എന്നാൽ ഞായറാഴ്ച കനാലിന് സമീപം മണൽ ഇറക്കിയതിനേ ചൊല്ലി വീണ്ടും തർക്കമുണ്ടാവുകയും ഇത് വെടിവയ്പിൽ കലാശിക്കുകയുമായിരുന്നു.

സംഭവത്തിൽ ബന്ധുക്കളായ 19 പേർക്കെതിരെയും ഇവരുടെ ജോലിക്കാരായ മൂന്ന് പേർക്കെതിരെയും പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തതായി ബക്സാർ പൊലീസ് സൂപ്രണ്ട് ശുഭം ആര്യ വിശദമാക്കി.

സംഭവത്തിൽ ഓം പ്രകാശ് സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് വിശദമാക്കി. മറ്റുള്ള പ്രതികൾക്കായി തെരച്ചിലുകൾ നടക്കുകയാണെന്നും എസ് പി പ്രതികരിച്ചു.

Tags:    

Similar News