ഡൽഹിയിൽ ഷൂ ​ഫാ​ക്ട​റി​യി​ൽ തീ​പി​ടു​ത്തം; വൻ നാശനഷ്ടം; തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Update: 2024-10-20 16:14 GMT

ഡൽഹി: ഡൽഹി ന​ഗ​ര​ത്തി​ലെ ഒരു ഷൂ ​ഫാ​ക്ട​റി​യി​ൽ വൻ തീ​പിടുത്തം നടന്നതായി റിപ്പോർട്ടുകൾ. നം​ഗ്ലോ​യ്-​ന​ജ​ഫ്ഗ​ഡ് റോ​ഡി​ലൂ​ള്ള ഒരു ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്തം നടന്നത്.

ഫാ​ക്ട​റിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.

ശേഷം ഫയർ എൻജിനുകൾ എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. വൈകുന്നേരമാണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

Tags:    

Similar News