ചിക്കമംഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിൽ വൻ അപകടം; തിക്കിലും തിരക്കിലും പെട്ട് ഭക്തർക്ക് പരിക്ക്; ചിലർ ചെളിയിൽ കാൽ വഴുതി വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചനകൾ

Update: 2024-11-01 09:15 GMT

ബെംഗളൂരു: ചിക്കമംഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിൽ വൻ അപകടം. കർണാടകയിലാണ് സംഭവം നടന്നത്. തീർത്ഥാടനത്തിനായി എത്തിയ ഭക്തർ മല നടന്ന് കയറുമ്പോൾ ചെളിയിൽ കാൽ വഴുതി വീഴുകയായിരുന്നു.

പിന്നാലെ മലയിൽ നിന്ന് കാൽ വഴുതി വീണും, തിക്കിലും തിരക്കിലും പെട്ട് 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതുപ്പോലെ നിരവധി തീർത്ഥാടകർ മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്നതായും വിവരങ്ങൾ ഉണ്ട്.

ബിണ്ടിഗ ഗ്രാമത്തിലെ ദേവിരമ്മ മലയിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. നരക ചതുർദശി ദിവസമായ ഇന്ന് ആയിരക്കണക്കിന് പേരാണ് മല കയറാനായി എത്തിയത്.

ദേവിരമ്മ മലയിലേക്ക് നേരത്തേ പ്രവേശിക്കാൻ വനംവകുപ്പിന്‍റെ പാസ്സും അനുമതിയും വേണമായിരുന്നു. ദീപാവലി ഉത്സവത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങളിൽ താൽക്കാലികമായി ഇളവ് വരുത്തിയിരുന്നു. പ്രദേശത്ത് ശക്തമായ മഴ ഉണ്ടായിരിന്നു.

Tags:    

Similar News