'കൊടകര കുഴല്‍പ്പണ കേസ് മറയ്ക്കാന്‍ ബിജെപിയെ സിപിഎം സഹായിക്കുന്നു; തൃശൂര്‍ ഡീല്‍ പാലക്കാടും ആവര്‍ത്തിക്കുന്നു; തിരക്കഥ തുടക്കത്തിലേ പൊളിഞ്ഞു'; കള്ളപ്പണ ആരോപണത്തില്‍ കെ മുരളീധരന്‍

കള്ളപ്പണ ആരോപണത്തില്‍ പ്രതികരിച്ച കെ മുരളീധരന്‍

Update: 2024-11-06 14:59 GMT

ദുബായ്: പാലക്കാട്ടെ പാതിരാ റെയ്ഡില്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന കള്ളപ്പണ ആരോപണത്തില്‍ ബിജെപിക്കും സിപിഎമ്മിനുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പെട്ടിക്കുള്ളില്‍ പണം ആണെന്ന് ആര് പറഞ്ഞെന്ന് കെ മുരളീധരന്‍ ചോദിക്കുന്നു. കോണ്‍ഗ്രസിനോട് സിപിഎം സ്വീകരിക്കുന്ന പുതിയ നയത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനമാണ് നടന്നത്. സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരം, ഒരേ നിറം, ഒരേ താളം. തൃശൂര്‍ ഡീല്‍ വീണ്ടും പാലക്കാട് ആവര്‍ത്തിക്കുകയാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.

കൊടകര കുഴല്‍പ്പണ കേസ് മറയ്ക്കാന്‍ ബിജെപിയെ സിപിഎം സഹായിക്കുകയാണ്. ബിജെപിയോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. ബിജെപിയുടെയും സിപിഎമ്മിന്റെയും മുഖ്യശത്രു കോണ്‍ഗ്രസാണ്. തിരക്കഥ തുടക്കത്തില്‍ തന്നെ പൊളിഞ്ഞു. സ്ത്രീകളുടെ മുറിയില്‍ വനിത പൊലീസ് ഇല്ലാതെ പൊലീസ് കയറിയത് ഗുരുതരമായ കാര്യമാണ്. ഇലക്ഷന്‍ കഴിഞ്ഞാലും നിയമപോരാട്ടം നടത്തുമെന്നും കെ മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Tags:    

Similar News