വിഷപ്പതയെ ഷാമ്പൂ ആയി തെറ്റിദ്ധരിച്ചു; യമുനാ നദിയിലിറങ്ങി മുടി കഴുകി സ്ത്രീ
വിഷപ്പതയെ ഷാമ്പൂ ആയി തെറ്റിദ്ധരിച്ചു; യമുനാ നദിയിലിറങ്ങി മുടി കഴുകി സ്ത്രീ
ന്യൂഡല്‍ഹി: മലിനീകരണത്തെ തുടര്‍ന്നുള്ള അപകട മുന്നറിയിപ്പുകള്‍ വകവെക്കാതെ യമുനാ നദിയിലിറങ്ങി ആയിരങ്ങള്‍. ഛാട്ട് പൂജയോടനുബന്ധിച്ചാണ് രാജ്യതലസ്ഥാനത്ത് നിരവധി ഭക്തര്‍ നദിയിലിറങ്ങി പ്രാര്‍ഥിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാല്‍ യമുനയിലിറങ്ങാന്‍ പാടില്ലെന്ന ഹൈക്കോടതി മുന്നറിയിപ്പുള്ളപ്പോഴാണ് ഡല്‍ഹിയില്‍ ആയിരങ്ങള്‍ നദിയിലിറങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മലിനീകരണം കാരണം യമുനയില്‍ നിറഞ്ഞ വിഷപ്പത ഉപയോഗിച്ച് മുടി കഴുകുന്ന സ്ത്രീയുടെ ദൃശ്യമാണ് വീഡിയോയിലുള്ളത്. വിഷപ്പതയെ ഷാമ്പൂ ആയി തെറ്റിദ്ധരിച്ചാണ് അവര്‍ ഇത് ചെയ്യുന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
വിഷപ്പത കൊണ്ട് തലമുടി കഴുകുന്നതിന്റേയും അപകടകരമായതരത്തില്‍ മലിനമാക്കപ്പെട്ട യമുനയിലെ വെള്ളത്തിലിറങ്ങുന്നവരുടേയും ദൃശ്യങ്ങള്‍ കണ്ട് നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു.