മഹാവികാസ് അഘാഡി നേരിട്ട പരാജയം അപ്രതീക്ഷിതം; അജിത്തിന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു; പക്ഷേ ആരാണ് എന്‍സിപി സ്ഥാപിച്ചതെന്ന് മഹാരാഷ്ട്രയ്ക്കറിയാമെന്ന് ശരദ് പവാര്‍

മഹാവികാസ് അഘാഡി നേരിട്ട പരാജയം അപ്രതീക്ഷിതം

Update: 2024-11-24 15:40 GMT

മഹാവികാസ് അഘാഡി നേരിട്ട പരാജയം അപ്രതീക്ഷിതം; അജിത്തിന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു; പക്ഷേ ആരാണ് എന്‍സിപി സ്ഥാപിച്ചതെന്ന് മഹാരാഷ്ട്രയ്ക്കറിയാമെന്ന് ശരദ് പവാര്‍മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി നേരിട്ട വന്‍പരാജയത്തിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് എന്‍.സി.പി. (എസ്.പി.) നേതാവ് ശരദ് പവാര്‍. മഹാവികാസ് അഘാഡി നേരിട്ട പരാജയം അപ്രതീക്ഷിതമായിരുന്നെന്നും അത് ജനങ്ങള്‍ നല്‍കിയ വിധിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

288 നിയമസഭാ മണ്ഡലങ്ങളില്‍ 41 സീറ്റിലും അജിത് പവാര്‍ വിജയിച്ചുവെങ്കിലും എന്‍.സി.പി. സ്ഥാപിച്ചത് ആരാണെന്ന് മഹാരാഷ്ട്രക്കാര്‍ക്ക് അറിയാമെന്ന് ശരദ് പവാര്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് പവാറിന്റെ അനന്തരവനായ അജിത്, വിമതശബ്ദം ഉയര്‍ത്തി പാര്‍ട്ടി പിളര്‍ത്തിയത്.

ഞങ്ങള്‍ പ്രതീക്ഷിച്ച വിധിയായിരുന്നില്ല ഇത്. ഇത് ജനങ്ങള്‍ നല്‍കിയ വിധിയാണ്. ഞങ്ങളെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ അജിത് പവാറിന് ലഭിച്ചു എന്നത് അംഗീകരിച്ചേ മതിയാകൂ. പക്ഷേ, മഹാരാഷ്ട്രയ്ക്ക് അറിയാം ആരാണ് എന്‍.സി.പിയുടെ സ്ഥാപകന്‍ എന്ന്, ശരദ് പവാര്‍ പറഞ്ഞു.

1999-ലാണ് ശരദ് പവാര്‍ എന്‍.സി.പി. രൂപവത്കരിച്ചത്. പിന്നീടുണ്ടായ പിളര്‍പ്പിന് ശേഷം പാര്‍ട്ടി നേരിട്ട ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്. വെറും പത്തു സീറ്റില്‍ മാത്രമാണ് പാര്‍ട്ടിക്ക് ജയിക്കാനായത്.

Tags:    

Similar News