ബെംഗളൂരുവില്‍ സിഗരറ്റ് മോഷ്ടിച്ചെന്നാരോപിച്ച് ദലിത് യുവാവിനെ മര്‍ദിച്ച് കൊന്നു; അഞ്ചു പേര്‍ക്കെതിരെ കേസ്
ബെംഗളൂരുവില്‍ സിഗരറ്റ് മോഷ്ടിച്ചെന്നാരോപിച്ച് ദലിത് യുവാവിനെ മര്‍ദിച്ച് കൊന്നു; അഞ്ചു പേര്‍ക്കെതിരെ കേസ്
By : സ്വന്തം ലേഖകൻ
Update: 2024-12-15 01:38 GMT
ബെംഗളൂരു: കലബുറഗിയില്‍ 1.40 ലക്ഷം രൂപ വിലയുള്ള സിഗരറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ദലിത് യുവാവിനെ ഉടമയുടെ നേതൃത്വത്തില്‍ മര്‍ദിച്ച് കൊലപ്പെടുത്തി. സ്വകാര്യ ബ്ലഡ് ബാങ്കിലെ ജീവനക്കാരന് ശശികാന്ത് (25) ആണ് മരിച്ചത്. സ്ഥാപന ഉടമ ചന്ദ്രശേഖര്‍ പാട്ടീലും സഹായികളും ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്.