എടിഎമ്മില്‍ നിന്നും 500 രൂപ പിന്‍വലിച്ച് വിദ്യാര്‍ത്ഥി; ബാലന്‍സ് കണ്ട് ഞെട്ടി ഒന്‍പതാം ക്ലാസുകാരന്‍: വീണ്ടു വീണ്ടും നോക്കിയിട്ടും ബാലന്‍സ് കാണിച്ചത് 87.65 കോടി രൂപ: അഞ്ച് മണിക്കൂറിനുള്ളില്‍ പണം അപ്രത്യക്ഷമായി
എടിഎമ്മില്‍ നിന്നും 500 രൂപ പിന്‍വലിച്ച് വിദ്യാര്‍ത്ഥി; ബാലന്‍സ് കണ്ട് ഞെട്ടി ഒന്‍പതാം ക്ലാസുകാരന്‍
മുസാഫര്‍പൂര്‍: എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിച്ച വിദ്യാര്‍ത്ഥി തന്റെ അക്കൗണ്ട് ബാലന്‍സ് കണ്ട് ഞെട്ടിപ്പോയി. 87.65 കോടി രൂപയാണ് അക്കൗണ്ടില്‍ ബാലന്‍സായി കാണിച്ചത്. ഭാരിച്ച തുക കണ്ട് പേടിച്ചു പോയ വിദ്യാര്‍ത്ഥി എന്തെങ്കിലും പിശകാകുമെന്ന് കരുതി വീണ്ടും വീണ്ടും നോക്കിയെങ്കിലും അക്കൗണ്ട് ബാലന്‍സ് 87 കോടി തന്നെ കാണിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥി കോടിപതിയായി തുടര്‍ന്നത് വെറും അഞ്ച് മണിക്കൂര്‍ മാത്രമാണ്. അതിനു ശേഷം ആ ഭീമമായ തുക എങ്ങോട്ടോ അപ്രത്യക്ഷമായി.
സംഭവം അറിഞ്ഞ് ബാങ്ക് അധികൃതര്‍ പരിശോധിച്ച് വന്നപ്പോഴേക്കും പണം അപ്രത്യക്ഷമായിരുന്നു. തട്ടിപ്പുകാര്‍ ആരെങ്കിലും അല്‍പ്പനേരത്തേക്ക് കുട്ടിയുടെ അക്കൗണ്ട് ഉപയോഗിച്ചതാണോ എന്നാണ് സംശയം. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം. പ്രദേശത്തെ സൈബര്‍ കഫേയില്‍ പോകുന്നതിനായാണ് വിദ്യാര്‍ത്ഥി നോര്‍ത്ത് ബിഹാര്‍ ഗ്രാമീണ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 500 രൂപ പിന്‍വലിച്ചത്. അപ്പോഴാണ് എണ്ണിയാല്‍ തീരാത്ത കോടികളുടെ ബാലന്‍സ് സ്‌ക്രീനില്‍ തെളിഞ്ഞത്. വീണ്ടും വീണ്ടും അക്കൌണ്ട് ബാലന്‍സ് പരിശോധിച്ചപ്പോഴും 87.65 കോടി എന്നുതന്നെ കണ്ടു. ഇതോടെ വിദ്യാര്‍ത്ഥി സൈബര്‍ കഫേ ഉടമയോട് കാര്യം പറഞ്ഞു. സൈബര്‍ കഫേ ഉടമയും പല തവണ നോക്കിയിട്ടും വിദ്യാര്‍ത്ഥിയുടെ അക്കൌണ്ടില്‍ കോടികള്‍ കണ്ടു.
ഭയന്നു പോയ കുട്ടി വീട്ടില്‍ച്ചെന്ന് അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് അമ്മ അയല്‍വാസിയെ അറിയിച്ചു. തുടര്‍ന്ന് ബാങ്കില്‍ പോയി സ്റ്റേറ്റ്‌മെന്റ് എടുക്കാന്‍ തീരുമാനിച്ചു. ഇരുവരും ബാങ്കില്‍ ചെന്നപ്പോഴേക്കും ബാലന്‍സായ 532 രൂപ തന്നെയാണ് കാണിച്ചത്. അതായത് അഞ്ച് മണിക്കൂര്‍ കൊണ്ട് എവിടെ നിന്നോ വന്ന ഭീമമായ തുക എങ്ങോട്ടോ അപ്രത്യക്ഷമായി. കുട്ടിയുടെ കുടുംബം നല്‍കിയ പരാതി പ്രകാരം അക്കൗണ്ട് മരവിപ്പിച്ചു.
എങ്ങനെയാണ് ഇത്രയും വലിയ തുക കുട്ടിയുടെ അക്കൗണ്ടിലേക്ക് തെറ്റായി വന്നതെന്ന് കണ്ടെത്താന്‍ നോര്‍ത്ത് ബിഹാര്‍ ഗ്രാമീണ് ബാങ്ക് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് പിഴവ് സംഭവിച്ചതെന്ന വിശദീകരണം ബാങ്ക് അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം സൈബര്‍ തട്ടിപ്പിനായി ബാങ്ക് അക്കൌണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടന്ന സംഭവങ്ങള്‍ അസാധാരണമല്ലെന്ന് സൈബര്‍ ഡിഎസ്പി സീമാ ദേവി പറഞ്ഞു. തട്ടിപ്പുകാര്‍ വിദ്യാര്‍ത്ഥി അറിയാതെ അവന്റെ അക്കൗണ്ട് കുറച്ച് സമയത്തേക്ക് ദുരുപയോഗം ചെയ്തതാവാം. എന്നിട്ട് ആ പണം മറ്റ് അക്കൌണ്ടുകളിലേക്ക് മാറ്റിയതാവും എന്നാണ് പൊലീസിന്റെ നിഗമനം.