ക്രിസ്തുമതത്തിലേക്ക് മാറിയെന്ന് ആരോപിച്ച് യു.പിയില്‍ ദലിത് യുവാവിന് നേരെ ക്രൂരത; മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ചു
ക്രിസ്തുമതത്തിലേക്ക് മാറിയെന്ന് ആരോപിച്ച് യു.പിയില്‍ ദലിത് യുവാവിന് നേരെ ക്രൂരത; മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ചു
ലഖ്‌നൗ: മതംമാറിയെന്ന് ആരോപിച്ച് യു.പിയില്‍ ദലിത് യുവാവിന് നേരെ ക്രൂരത. യുവാവിനെ മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ചു. യു.പിയിലെ ഫത്തേപൂര്‍ ഗ്രാമത്തിലാണ് സംഭവം. ബജ്‌റംഗ് ദള്‍, വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് യുവാവിനെ മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ചത്. യുവാവിനെ കൊണ്ട് ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്തു.
ക്രിസ്തുമതത്തിലേക്ക് യുവാവ് മാറുകയും മറ്റുള്ളവരെ മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് ബജ്‌റംഗ്ദള്‍ ആരോപിക്കുന്നത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാവി നിറത്തിലുള്ള ഷാളുമിട്ട് യുവാവ് നടന്നുവരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. ഇയാള്‍ക്കൊപ്പം വലിയൊരു ആള്‍ക്കൂട്ടവും ദൃശ്യങ്ങളില്‍ കാണാം.
തുടര്‍ന്ന് ഇയാളെ അടുത്തുള്ള ക്ഷേത്രത്തിലേക്ക് എത്തിച്ച് വീണ്ടും ഹിന്ദുമതത്തിലേക്ക് തന്നെ തിരികെ കൊണ്ടുവരുന്നതിനായി പൂജ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമീണറാണ് യുവാവ് ക്രിസ്തുമതത്തിലേക്ക് മാറിയെന്ന് ബജ്‌റംഗദള്ളിനെ അറിയിച്ചത്. യുവാവ് പ്രതിഷേധിച്ചപ്പോള്‍ ബലമായി മൊട്ടയടിക്കുകയും ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.