വാഹനാപകടത്തില്‍ 17 പല്ലുകള്‍ കൊഴിഞ്ഞു പോയി; വേദന സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി
വാഹനാപകടത്തില്‍ 17 പല്ലുകള്‍ കൊഴിഞ്ഞു പോയി; വേദന സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി
By : സ്വന്തം ലേഖകൻ
Update: 2025-03-24 00:17 GMT
മൈസൂരു: വാഹനാപകടത്തില്‍ 17 പല്ല് കൊഴിഞ്ഞുപോയതിനെ തുടര്‍ന്നുണ്ടായ വേദന സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി. ചിക്കമഗളൂരു ജില്ലയിലെ കോപ്പ താലൂക്കിലെ ഭുവനകോട്ടെ ഗ്രാമത്തിലെ വിഗ്നേഷ് (18) ആണ് ഞായറാഴ്ച രാവിലെ വീടിനരികിലുള്ള സ്ഥലത്ത് തൂങ്ങിമരിച്ചത്. നാലുവര്‍ഷംമുന്‍പുണ്ടായ വാഹനാപകടത്തിലാണ് വിഗ്നേഷിന്റെ പല്ലുകള്‍ പോയത്.
അപകടത്തെത്തുടര്‍ന്ന് വിഗ്നേഷിന് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. നിരന്തരമായ വേദനയെത്തുടര്‍ന്ന് അദ്ദേഹം തുടര്‍ച്ചയായി ചികിത്സതേടിയിരുന്നു. പല്ല് നഷ്ടപ്പെട്ടതു മൂലമുണ്ടായ വേദന സഹിക്കാതെയാണ് യുവാവ് ആത്മഹത്യചെയ്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ജയപുര പോലീസ് സ്ഥലത്തെത്തി പരിശോധനനടത്തി. കൊപ്പ ഐടിഐയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്.