അമിത തിരക്കിലും വാതിലിനു സമീപം യാത്ര; ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് ആറ് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം
ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് ആറ് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം
മുംബൈ: ലോക്കല്‍ ട്രെയിനില്‍ നിന്നും ട്രാക്കിലേക്ക് വീണ് ആറുയാത്രക്കാര്‍ക്ക് ദാരുണാന്ത്യം. താനെയിലെ മുംബ്ര റെയില്‍വേ സ്റ്റേഷനില്‍ സിഎസ്എംടിയിലേക്ക് യാത്ര ചെയ്തിരുന്നവരാണ് ട്രെയിനില്‍ നിന്ന് വീണത്. അമിതമായ തിരക്കാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്. പത്തിലധികം യാത്രക്കാര്‍ ട്രാക്കില്‍ വീണുവെന്നാണ് പ്രാഥമിക വിവരം.
സംഭവം നടന്ന ഉടന്‍ റെയില്‍വേ അധികൃതരും പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റ യാത്രക്കാരെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നിരവധി യാത്രക്കാര്‍ ട്രെയിനിന്റെ വാതിലുകള്‍ക്ക് സമീപം തൂങ്ങിക്കിടക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ലൈനിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു.
ഇന്നു രാവിലെ 9 മണിയോടെയായിരുന്നു അപകടം. ട്രെയിന്‍ ദിവാ സ്റ്റേഷനില്‍നിന്നും പുറപ്പെട്ട് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെയായിരുന്നു അപകടം. മരിച്ചവര്‍ 30 മുതല്‍ 35 വരെ പ്രായപരിധിയിലുള്ളവരാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. റെയില്‍വേയിലെ ഉന്നത ഉദ്യേഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടസ്ഥലത്തെത്തി.