തമിഴ്നാട്ടില്‍ സ്കൂള്‍ വാന്‍ ട്രെയിനിലിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണ മരണം; പത്തോളം കുട്ടികള്‍ക്ക് പരിക്ക്
തമിഴ്നാട്ടില്‍ സ്കൂള്‍ വാന്‍ ട്രെയിനിലിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണ മരണം
By : സ്വന്തം ലേഖകൻ
Update: 2025-07-08 03:49 GMT
ചെന്നൈ: തമിഴ്നാട്ടിലെ കടലൂരില്‍ സ്കൂള്‍ വാനില്‍ ട്രെയിനിടിച്ച് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. 10 പേര്‍ക്ക് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണണെന്നാണ് റിപ്പോര്‍ട്ട്. ചെമ്മംകുപ്പത്ത് ആളില്ലാത്ത ലവല്‍ ക്രോസിലാണ് അപകടം ഉണ്ടായത്. ചെന്നൈ-തിരുച്ചന്തൂര്‍ ട്രെയിനാണ് സ്വകാര്യ സ്കൂളിന്റെ വാനില്‍ ഇടിച്ചത്. ഗുരുതര വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയത്.
ലെവല്‍ ക്രോസില്‍ ഗേറ്റ് അടയ്ക്കാന്‍ ജീവനക്കാരന് മറന്ന് പോയതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ ജീവനക്കാരന് ഉറങ്ങിപ്പോയതാണെന്നാണ് സംശയം. കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്.