അധികാരം ലഭിച്ചാല്‍ രാഷ്ട്രീയക്കാര്‍ രാജാക്കന്മാരാണെന്ന് കരുതരുത്; മദ്രാസ് ഹൈക്കോടതി

അധികാരം ലഭിച്ചാല്‍ രാഷ്ട്രീയക്കാര്‍ രാജാക്കന്മാരാണെന്ന് കരുതരുത്; മദ്രാസ് ഹൈക്കോടതി

Update: 2025-07-09 03:50 GMT

ചെന്നൈ: അധികാരം ലഭിക്കുന്നതോടെ രാഷ്ട്രീയക്കാര്‍ രാജാക്കന്മാരും രാജ്ഞിമാരും ആണെന്ന് കരുതരുതെന്ന് മദ്രാസ് ഹൈക്കോടതി. രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങള്‍ പലപ്പോഴും അതിരു കടക്കുന്നതായി തോന്നിയിട്ടുണ്ടെന്നും മൈക്ക് എന്തും വിളിച്ചു പറയാനുള്ളതല്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. മുന്‍ മന്ത്രി കെ.പൊന്‍മുടി വിശ്വാസികള്‍, സ്ത്രീകള്‍ എന്നിവരെ അപകീര്‍ത്തിപ്പെടുത്തി പ്രസംഗിച്ചെന്ന കേസ് പരിഗണിക്കുകയായിരുന്നു.

പൊതുവേദിയിലെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ കുറ്റകരമാകില്ലേ എന്നും കോടതി ചോദിച്ചു. മന്ത്രിക്കെതിരായ 124 പരാതികളും പൊലീസ് അവസാനിപ്പിക്കുകയാണെന്നു സര്‍ക്കാര്‍ അറിയിച്ചു. പരാതിയുള്ളവര്‍ക്ക് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാമെന്നും വ്യക്തമാക്കി. എന്നാല്‍, കോടതി സ്വമേധയാ എടുത്ത കേസില്‍ ഓഗസ്റ്റ് 1ന് വീണ്ടും വാദം കേള്‍ക്കും.

Tags:    

Similar News