ബറേലിയില്‍ പരിശീലനത്തിനായി പോകവെ കാണാതായ മലയാളി സൈനികന് വീട്ടില്‍ തിരിച്ചെത്തി
ബറേലിയില്‍ പരിശീലനത്തിനായി പോകവെ കാണാതായ മലയാളി സൈനികന് വീട്ടില്‍ തിരിച്ചെത്തി
By : സ്വന്തം ലേഖകൻ
Update: 2025-08-03 15:05 GMT
ഗുരുവായൂര്‍: ഡല്‍ഹിയില്‍ നിന്നും കാണാതായ മലയാളി സൈനികന് വീട്ടില്‍ തിരിച്ചെത്തി. തൃശ്ശൂര്‍ ഗുരുവായൂര്‍ താമരയൂര്‍ സ്വദേശി പൊങ്ങണം വീട്ടില്‍ ഫര്സീന് ഗഫൂര്‍ ആണ് ഇന്നലെ രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തിയത്. പരിശീലനത്തിനായി ഉത്തര്‍ പ്രദേശിലെ ബറേലിയിലേക്ക് പോകവെയാണ് ജവാനെ കാണാനില്ലെന്ന പരാതി വരുന്നത്. തുടര്‍ന്ന് ഫര്‍സീന്റെ കുടുംബം പൊലീസിലും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കുമടക്കം പരാതി നല്‍കിയിരുന്നു. പുനെയിലെ ആര്‍മി മെഡിക്കല്‍ കോളജിലാണ് ഫര്സീന് ജോലി ചെയ്തിരുന്നത്. ഫര്‍സീന്റെ ചില വസ്തുക്കള്‍ നഷ്ടമായതായും ഓര്‍മ്മ പ്രശ്നങ്ങളുള്ളതായുമാണ് കുടുംബം പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ബീഹാറിലേക്ക് യാത്ര പോയെന്നാണ് ഫര്സീന് ബന്ധുക്കളോട് പ്രതികരിച്ചത്.