അമിതവേഗതയിലെത്തിയ ടെമ്പോ ട്രാവലര്‍ റോഡരികില്‍ നിർത്തിയിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി വൻ അപകടം; 15 പേര്‍ക്ക് ജീവൻ നഷ്ടമായി; അപകടം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ; സംഭവം രാജസ്ഥാനിൽ

Update: 2025-11-02 17:48 GMT

ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പുരിൽ ഭാരത് മാല എക്സ്പ്രസ് വേയിൽ ടെമ്പോ ട്രാവലർ ലോറിയിൽ ഇടിച്ച് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഫലോദിയിൽ ക്ഷേത്രദർശനം കഴിഞ്ഞ് ജോധ്പുരിലേക്ക് മടങ്ങുകയായിരുന്ന യാത്രികരാണ് അപകടത്തിൽപ്പെട്ടത്.

പോലീസ് നൽകുന്ന വിവരം അനുസരിച്ച്, അമിതവേഗതയിലായിരുന്ന ടെമ്പോ ട്രാവലർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ടെമ്പോ ട്രാവലർ പൂർണ്ണമായും തകർന്നു. മൃതദേഹങ്ങൾ യാത്രാവാഹനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് നാട്ടുകാരും പോലീസും മറ്റ് യാത്രികരും സഹായിച്ചു.

പരിക്കേറ്റവരെ അടിയന്തരമായി സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ജോധ്പുരിലേക്ക് മാറ്റി.

സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 

Tags:    

Similar News