പോണ്‍ വീഡിയോകള്‍ നിരോധിക്കണമെന്ന് ഹര്‍ജി; ഒരു നിരോധനംകൊണ്ട് നേപ്പാളില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂവെന്ന് സുപ്രീംകോടതി
പോണ്‍ വീഡിയോകള്‍ നിരോധിക്കണമെന്ന് ഹര്‍ജി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പോണ്‍ വീഡിയോകള്‍ നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കവെ നേപ്പാളിലെ ജെന്‍സി കലാപം പരാമര്‍ശിച്ച് സുപ്രീംകോടതി. ഒരു നിരോധനംകൊണ്ട് നേപ്പാളില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ഹര്‍ജി പരിഗണിക്കാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്നും വിരമിക്കാനൊരുങ്ങുന്ന.
ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അശ്ലീലദൃശ്യങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നയം രൂപീകരിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. പോണ്‍ വീഡിയോകള് ഇന്റര്‍നെറ്റില്‍ സുലഭമാണ്. ഇവ കാണുന്നത് മൂലം വ്യക്തികളെയും സമൂഹത്തെയും, പ്രത്യേകിച്ച് 13 മുതല്‍ 18 വയസുള്ളവരെയും ദോഷകരമായി ബാധിക്കും. അശ്ലീലദൃശ്യങ്ങളുടെ ലഭ്യത തടയാന് ഫലപ്രദമായ സംവിധാനമില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
നിലവില്‍ പോണ്‍ വീഡിയോകള്‍ കാണുന്നത് ഇന്ത്യയില്‍ ക്രിമിനല്‍ കുറ്റമല്ല. എന്നാല്‍ വാണിജ്യതാല്‍പര്യത്തോടെ അശ്ലീല ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതും ഭാരതീയ ന്യായ സംഹിത, 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് എന്നിവ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്.