തര്‍ക്കത്തിനിടെ യുവാവ് മരിച്ചു; പോസ്റ്റ്‌മോര്‍ട്ടത്തനായി കൊണ്ടുപോകുന്നതിനിടെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് റോഡിലേക്ക് തള്ളിയിട്ട് കുടുംബാംഗങ്ങള്‍
തര്‍ക്കത്തിനിടെ യുവാവ് മരിച്ചു; മൃതദേഹം ആംബുലന്‍സില്‍ നിന്ന് റോഡിലേക്ക് തള്ളിയിട്ട് കുടുംബാംഗങ്ങള്‍
ഗോണ്ട: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ തര്‍ക്കത്തിനിടെ മരിച്ച വ്യക്തിയുടെ മൃതദേഹം കുടുംബാംഗങ്ങള്‍ ആംബുലന്‍സില്‍ നിന്ന് റോഡിലേക്ക് തള്ളിയിട്ടു. മൃതദേഹം റോഡില്‍ വച്ചതിനു ശേഷം കുടുംബാംഗങ്ങള്‍ ചുറ്റും കൂടി റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിനിടെയായിരുന്നു കുടുംബാംഗങ്ങളുടെ പരാക്രമം.
മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ഹൃദയ്ലാല്‍ എന്ന യുവാവിന് ക്രൂരമായി മര്‍ദനമേറ്റത്. ഇയാളെ ചികിത്സയ്ക്കായി ലക്‌നൗവിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് മരണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുമ്പോഴാണ് റോഡിലൂടെ മൃതദേഹം വലിച്ചിഴക്കുകയും ആംബുലന്‍സില്‍ നിന്ന് തള്ളിയിടുകയും ചെയ്തത്.
സ്ഥലത്തെത്തിയ പൊലീസ്, കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തുകയും മൃതദേഹം റോഡില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. പിന്നീട് പൊലീസ് സാന്നിധ്യത്തില്‍ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി.
തര്‍ക്കത്തിനിടെ യുവാവ് മരിച്ചു; പോസ്റ്റ്‌മോര്‍ട്ടത്തനായി കൊണ്ടുപോകുന്നതിനിടെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് റോഡിലേക്ക് തള്ളിയിട്ട് കുടുംബാംഗങ്ങള്‍