കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍; അധ്യാപകന്‍ അറസ്റ്റില്‍

കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍; അധ്യാപകന്‍ അറസ്റ്റില്‍

Update: 2025-09-18 00:13 GMT

കൊല്‍ക്കത്ത: സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ നിന്നും ഒരു മാസം മുമ്പു കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ സ്‌കൂളിലെ അധ്യാപകനെ അറസ്റ്റു ചെയ്തു. അധ്യാപകന്‍ നാളുകളായി കുട്ടിയെ ശല്യം ചെയ്തിരുന്നു. ഇക്കാര്യം കുട്ടി വീട്ടിലും പറഞ്ഞിരുന്നു.

സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ ഓഗസ്റ്റ് 22നാണ് കാണാതായത്. സ്‌കൂളിലേക്കു പോയ കുട്ടി തിരിച്ചുവന്നിരുന്നില്ല. വ്യാപക തിരച്ചില്‍ നടത്തിയിട്ടും വിവരമൊന്നും ലഭിച്ചില്ല. കഴിഞ്ഞ ദിവസം രാത്രി കാലിദംഗ ഗ്രാമത്തിലെ ഒഴിഞ്ഞ സ്ഥലത്തുനിന്ന് ഒരു ചാക്കില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഷണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം. പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൃതദേഹമാണെന്ന് തിരിച്ചറിയുക ആയിരുന്നു.

കുട്ടിയെ അധ്യാപകന്‍ മോശമായി സ്പര്‍ശിക്കാറുണ്ടെന്നു കാണിച്ച് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യം കുട്ടി നേരത്തേ വീട്ടുകാരെയും അറിയിച്ചിരുന്നു. പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ സമ്മതിച്ചു. വിശദമായ അന്വേഷണത്തിനായി മൃതദേഹം ഫൊറന്‍സിക് പരിശോധനക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News