തീര്‍പ്പാക്കാതെ കിടക്കുന്നത് 8.82 ലക്ഷത്തിലധികം 'എക്‌സിക്യൂഷന്‍ പരാതികള്‍'; നിരാശാജനകമെന്ന് സുപ്രീംകോടതി

തീര്‍പ്പാക്കാതെ കിടക്കുന്നത് 8.82 ലക്ഷത്തിലധികം 'എക്‌സിക്യൂഷന്‍ പരാതികള്‍

Update: 2025-10-20 03:40 GMT

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ കോടതികളില്‍ 8.82 ലക്ഷത്തിലധികം 'എക്‌സിക്യൂഷന്‍ പരാതികള്‍' തീര്‍പ്പാക്കാതെ കിടക്കുന്നത് നിരാശജനകവും അലട്ടുന്നതുമാണെന്ന് സുപ്രീംകോടതി. സിവില്‍ വ്യവഹാരങ്ങളില്‍ കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ ആവശ്യപ്പെടുന്ന അപേക്ഷകളാണ് എക്‌സിക്യൂഷന്‍ പെറ്റീഷനുകള്‍.

എല്ലാ ഹൈകോടതികളും തങ്ങളുടെ അധികാരപരിധിയിലുള്ള സിവില്‍ കോടതികളോട് എക്‌സിക്യൂഷന്‍ പെറ്റീഷനുകള്‍ ആറുമാസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശിക്കണമെന്ന് മാര്‍ച്ച് ആറിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ തല്‍സ്ഥിതി പരിശോധിക്കുമ്പോഴാണ് ജസ്റ്റിസ് ജെ.ബി. പാര്‍ദിവാല, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് നിരാശ പ്രകടിപ്പിച്ചത്. കോടതി ഉത്തരവ് നടപ്പാകാന്‍ വര്‍ഷങ്ങള്‍ എടുക്കുകയാണെങ്കില്‍ നീതി പരിഹസിക്കപ്പെടുകയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

Tags:    

Similar News