വീട്ടില്‍ അതിക്രമിച്ചു കയറി കൂട്ടബലാത്സംഗം; ശേഷം കവര്‍ച്ച നടത്തി പ്രതികള്‍; സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലിസ്: രണ്ടു പേര്‍ക്കായി തിരച്ചില്‍
വീട്ടില്‍ അതിക്രമിച്ചു കയറി കൂട്ടബലാത്സംഗം; മൂന്നുപേർ അറസ്റ്റില്‍
ബെംഗളൂരു. യുവതിയെ വീട്ടില്‍ കയറി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ അഞ്ചംഗ സംഘം. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ യുവതിയാണ് സ്വന്തം വീട്ടില്‍ വീട്ടുകാരുടെ മുന്നില്‍ പീഡനത്തന് ഇരയായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. യുവതി കുടുംബത്തോടെ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കവര്‍ച്ച നടത്തി സ്ഥലം വിടുക ആയിരുന്നു..
പാതിരാത്രിയില്‍ വീട്ടുകാരോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ട ശേഷം അഞ്ചു പേരടങ്ങുന്ന സംഘം വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടുകാര്‍ ഒച്ചവയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തി. പ്രതികള്‍ ലൈംഗികാതിക്രമം നടത്തിയതിന് ശേഷം വീട്ടില്‍ നിന്ന് രണ്ടു മൊബൈല്‍ ഫോണുകളും 25,000 രൂപയും കവര്‍ന്നതായി ബെംഗളൂരു റൂറല്‍ പൊലീസ് സൂപ്രണ്ട് സികെ ബാബ പറഞ്ഞു. പുലര്‍ച്ചെ കുടുംബം പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുക ആയിരുന്നു.
കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. പ്രതികള്‍ സംഭവം നടന്ന അതേ പ്രദേശത്ത് താമസിക്കുന്നവരാണെന്നു സ്ഥിതീകരിച്ച പൊലീസ്, അഞ്ച് പ്രതികളില്‍ മൂന്നു പേര്‍ കാര്‍ത്തിക്, ഗ്ലെന്‍, സുവോഗ് എന്നിവരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.