വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 19കാരിയെ കഴുത്തറുത്ത് കൊന്നു; സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 19കാരിയെ കഴുത്തറുത്ത് കൊന്നു

Update: 2025-11-24 00:18 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കഴുത്തറുത്ത് കൊന്നു. യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ലഖ്നൗവിലെ മോഹന്‍ലാല്‍ഗഞ്ചില്‍ ഇന്നലെയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതിയായ യുവാവ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. 19 വയസ്സുള്ള പ്രിയാന്‍ഷിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി അലോകിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

നാളുകളായി യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അലോക് പ്രിയാന്‍ഷിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് തൊട്ടുമുന്‍പ് ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കം നടന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags:    

Similar News