കനത്ത മൂടല്‍ മഞ്ഞ്: ഡല്‍ഹി വിമാനത്താവളത്തില്‍ 129 വിമാനങ്ങള്‍ റ്ദ്ദാക്കി
ഡല്‍ഹി വിമാനത്താവളത്തില്‍ 129 വിമാനങ്ങള്‍ റ്ദ്ദാക്കി
Update: 2025-12-20 18:27 GMT
ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്ന് 129 വിമാനങ്ങള്‍ റദ്ദാക്കി. ഇവിടേയ്ക്ക് വരേണ്ടിയിരുന്ന 66 വിമാനങ്ങളും ഇവിടെ നിന്നും പുറപ്പടേണ്ടിയിരുന്ന 63 വിമാനങ്ങളുമാണ് റദ്ദാക്കിയത്.
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച തടസപ്പെട്ടതാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായത്.
രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഐജിഐഎ) ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (ഡിഐഎഎല്‍) നിയന്ത്രണത്തിലാണ്. പ്രതിദിനം 1,300 വിമാനങ്ങളാണ് ഇവിടെ സര്‍വീസ് നടത്തുന്നത്.