ജോലിയില്ലാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ പെന്‍ഷന്‍; സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാം

സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാം

Update: 2025-12-22 01:34 GMT

തിരുവനന്തപുരം: ജോലിയില്ലാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. 35-60 പ്രായപരിധിയില്‍ ജോലിയില്ലാത്ത സ്ത്രീകള്‍ക്കാണ് പണം ലഭിക്കുക. 'സ്ത്രീസുരക്ഷാ പദ്ധതി' എന്ന പേരില്‍ പ്രതിമാസം 1000 രൂപ പെന്‍ഷനുള്ള അപേക്ഷകള്‍ തിങ്കളാഴ്ച സ്വീകരിച്ചുതുടങ്ങുമെന്ന് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു. സാെമൃ.േഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് മുഖേന തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.

തദ്ദേശ തിരഞ്ഞെടുപ്പിനുമുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനാല്‍ തുടര്‍നടപടികളെടുക്കാനായില്ല. തെറ്റായവിവരം നല്‍കി പെന്‍ഷന്‍ കൈപ്പറ്റിയാല്‍ 18 ശതമാനം പലിശസഹിതം തുക തിരിച്ചുപിടിക്കും.

Tags:    

Similar News