39കാരിയെ കൊലപ്പെടുത്തിയത് 25കാരനായ കാമുകന്‍; മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് തോന്നിപ്പിക്കാന്‍ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടല്‍:യുവാവിന് കുരുക്കായത് ഫോണ്‍ കോളുകളും വാട്‌സാപ്പ് ചാറ്റും

39കാരിയെ കൊലപ്പെടുത്തിയത് 25കാരനായ കാമുകന്‍

Update: 2025-12-27 01:03 GMT

ബെംഗളൂരു: പ്രഗതിപുരയില്‍ 39കാരിയായ നഴ്‌സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 25കാരനായ ആണ്‍സുഹൃത്ത് പിടിയില്‍. ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ സ്വദേശി മമതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ പുരുഷ നഴ്‌സായ സുധാകര്‍ ആണ് അറസ്റ്റിലായത്. ഇരുവരും തമ്മില്‍ ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിതച്ചതിനെ 39കാരി എതിര്‍ത്തതോടെയാണ് കൊലനടത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷമായി ഒരേ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് മമതയും സുധാകറും. ഇരുവരും പിന്നീട് പ്രണയത്തിലുമായി. മമതയെ ഇന്നലെ വൈകീട്ടാണ് കുമാരസ്വാമി ലേഔട്ടിലെ പ്രഗതിപുരയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിക്കുള്ളില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിലെ മാല ഭാഗികമായി പൊട്ടിച്ചെടുത്ത നിലയിലായിരുന്നു. മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന നിലയിലാണ് പോലിസ് അന്വേഷണം ആരംഭിച്ചത്.

തുടര്‍ന്ന് പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം തുടങ്ങി. മമതയുടെ ഫോണ്‍ ഡീറ്റെയ്ല്‍സും പരിശോധിച്ചതോടെയാണ് അന്വേഷണത്തിന്റെ ഗതിമാറിയത്. ഇതോടെയാണ് ആസൂത്രിതമായി നടത്തിയ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഫോണില്‍ നിന്നാണ് പോലിസിന് മമതയും സുധാകരും തമ്മിലുള്ള ബന്ധത്തെ പറ്റിയും പ്രശ്‌നങ്ങളെ പറ്റിയും മനസ്സിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുധാകര്‍ കുറ്റസമ്മതം നടത്തിയത്. തന്നെക്കാള്‍ 14 വയസ് കൂടുതലുള്ള മമതയുമായി അടുപ്പത്തിലായിരുന്നു സുധാകര്‍.

ഇതിനിടെ വീട്ടുകാര്‍ ഇയാളുടെ വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ മമത തന്നെ വിവാഹം കഴിക്കണമെന്ന് ശാഠ്യം പിടിച്ചതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിക്കുക ആയിരുന്നു. മമതയുടെ വീട്ടിലെത്തി കറിക്കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു ഇയാള്‍. പിന്നാലെ മോഷണമെന്ന് തോന്നിക്കാന്‍ മാല പൊട്ടിച്ചെടുത്ത് സ്ഥലംവിടുകയും ചെയ്തു. സുധാകറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News