യുവതിയുടെ മൃതശരീരം കല്ലുകൊണ്ട് ഇടിച്ച് മുഖം തകര്‍ത്ത നിലയില്‍; തുമ്പില്ലാതിരുന്ന കേസില്‍ കൊലപാതകം തെളിയിച്ചത് ഓംലറ്റ്: യുവതിയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍

കൊലപാതകം തെളിയിച്ചത് ഓംലറ്റ്: യുവതിയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍

Update: 2026-01-08 00:24 GMT

ഗ്വാളിയാര്‍: മധ്യപ്രദേശിലെ ഗ്വാളിയറില്‍ ഒരു കൊലപാതകക്കേസ് തെളിയിച്ചത് ഓംലറ്റ്. യുവതിയുടെ മൃതശരീരം കല്ലുകൊണ്ട് ഇടിച്ച് മുഖം തകര്‍ത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഓംലറ്റ് കുറ്റാന്വേഷകര്‍ക്ക് തെളിവായി മാറിയത്. ഡിസംബര്‍ 29ന് ഗോല കാ മന്ദിര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയില്‍ യുവതിയുടെ മൃതശരീരം കല്ലുകൊണ്ട് ഇടിച്ച് മുഖം തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

യുവതിയെ കുറിച്ച് പോലിസ് അന്വേഷിച്ചെങ്കിലും തുമ്പൊന്നും കണ്ടെത്താനായില്ല. ഒരു തുമ്പും കിട്ടാതെ പൊലീസ് യുവതിയുടെ മുഖത്തിന്റെ ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചു. ഇതിനിടെ, യുവതിയുടെ ശരീരത്തില്‍നിന്ന് ഓംലറ്റിന്റെ കഷണം കണ്ടെത്തി. തുടര്‍ന്നു പൊലീസ് അടുത്തുള്ള ഭക്ഷണശാലകളില്‍ അന്വേഷണം നടത്തി. സമീപത്തെ തട്ടുകടക്കാര്‍ യുവതിയെ തിരിച്ചറിഞ്ഞു.

യുവതി രണ്ട് പുരുഷന്‍മാര്‍ക്കൊപ്പം ഓംലറ്റ് കഴിച്ചെന്നും ജീവനക്കാര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും ഓണ്‍ലൈനായി ബില്ലടച്ചതിന്റെ വിവരങ്ങളും ഉപയോഗിച്ച് പൊലീസ് പ്രതിയെ കണ്ടെത്തി. യുവതിയുടെ ആണ്‍സുഹൃത്തായ സച്ചിന്‍ സെന്‍ ആണ് അറസ്റ്റിലായത്.

Tags:    

Similar News