ട്രെയിന്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല; വിദ്യാര്‍ത്ഥിനിക്ക് ഇന്ത്യന്‍ റെയില്‍വേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ട്രെയിൻ വൈകി; റെയിൽവേ 9.10 ലക്ഷം രൂപ നൽകണം

Update: 2026-01-30 00:32 GMT

ന്യൂഡല്‍ഹി: ട്രെയിന്‍ വൈകിയതു മൂലം പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥിനിക്ക് ഇന്ത്യന്‍ റെയില്‍വേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഭോക്തൃ തര്‍ക്ക പരിഹാര സമിതിയാണ് നഷ്ടപരിഹാരത്തിന് നിര്‍ദേശിച്ചത്. 45 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ 12% പലിശ കൂടി നല്‍കണമെന്ന് ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലാ ഉപഭോക്തൃ സമിതി നിര്‍ദേശിച്ചു.

ബിഎസ്സി ബയോടെക്‌നോളജി പ്രവേശന പരീക്ഷയെഴുതാന്‍ അവസരം നഷ്ടപ്പെട്ടതില്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2018ലാണ് സമൃദ്ധി എന്ന വിദ്യാര്‍ഥിനി പരാതി നല്‍കിയത്. ലക്‌നൗവിലെ ജയ്പ്രകാശ് നാരായണ്‍ കോളജിലായിരുന്നു പരീക്ഷ. സമൃദ്ധി കയറിയ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ഉച്ചകഴിഞ്ഞ് 2.30നാണ് ലക്‌നൗവില്‍ എത്തിയത്.12.30നു മുന്‍പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ട്രെയിന്‍ വൈകിയതിനാല്‍ അവസരം നഷ്ടമായി.

Tags:    

Similar News