വീട്ടമ്മ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍; ജോലിക്കാരന്‍ അതേ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍: മരണ വിവരം പുറത്തറിയുന്നത് ദുബായില്‍ നിന്നെത്തിയ ഭര്‍ത്താവ് വീട്ടിലെത്തിയിപ്പോള്‍

വീട്ടമ്മ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍; ജോലിക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2026-02-01 23:55 GMT

ബെംഗളൂരു: ദുബായില്‍ നിന്നെത്തിയ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ വീട്ടമ്മയെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്തു തന്നെ ജോലിക്കാരനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. ബെംഗളൂരുവിലാണ് നാടിനെ നടുക്കിയ സംഭവം. സംഭവ സമയം മകള്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും മുകള്‍ നിലയിലെ മുറിയില്‍ ഉറങ്ങിക്കിടന്നതിനാല്‍ വിവരം അറിഞ്ഞില്ല.

സവിതാ ശങ്കറും (65), തമിഴ്‌നാട് സ്വദേശിയായ ജോലിക്കാരനുമാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെ ബിടിഎം ലേ ഔട്ടിലെ വീട്ടിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടമ്മയെ കൊന്ന ശേഷം ജോലിക്കാരന്‍ ജീവനൊടുക്കിയെന്നാണു പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒന്നാം നിലയില്‍ ഉറങ്ങിയ 27 വയസ്സുള്ള മകള്‍ മരണം അറിഞ്ഞിരുന്നില്ല.

വീട്ടിലെ വാതില്‍ തുറക്കാനായി ബെല്‍ അടിച്ചപ്പോള്‍ ഒന്നാം നിലയില്‍ ഉറങ്ങുകയായിരുന്ന മകള്‍ എത്തി വാതില്‍ തുറന്നു നല്‍കി. അകത്തുകയറി മുറിയിലെത്തിയപ്പോഴാണ് സരിത മരിച്ച നിലയില്‍ കിടക്കുന്നത് ഭര്‍ത്താവ് കണ്ടത്. അതേമുറിയില്‍ ജോലിക്കാരനും തൂങ്ങിനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി.

Tags:    

Similar News