'ജയിൽ കമ്പികൾ തകർത്ത് മതിൽ ചാടി രക്ഷപ്പെട്ടു..'; അസമിൽ നിന്ന് മുങ്ങിയ രണ്ട് പോസ്കോ കേസ് പ്രതികൾ മം​ഗളൂരുവിൽ അറസ്റ്റിൽ; കൈയ്യോടെ പൊക്കി പോലീസ്

Update: 2025-08-29 15:21 GMT

മംഗളൂരു: അസമിലെ മോറിഗാവ് ജില്ലാ ജയിലിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പോക്സോ കേസ് പ്രതികളെ കർണാടകയിലെ ചിക്കമഗളൂരുവിൽ നിന്ന് പൊലീസ് പിടികൂടി. അസം കോടതി 20 വർഷം കഠിനതടവിന് ശിക്ഷിച്ച എം.ഡി. ജയ്റുൾ ഇസ്‌ലാം (24), സുബ്രത സർക്കാർ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഈ മാസം 20-ാം തീയതിയാണ് പ്രതികൾ ജയിൽച്ചുമരിലെ കമ്പികൾ തകർത്ത് രക്ഷപ്പെട്ടത്. പ്രതികളിലൊരാൾക്ക് ചിക്കമഗളൂരുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് അസം പൊലീസ് സഹായം തേടുകയായിരുന്നു.

തുടർന്ന് ചിക്കമഗളൂരു ജില്ലാ പൊലീസ് സൂപ്രണ്ട് വിക്രം അമാത്തെയുടെ നിർദ്ദേശപ്രകാരം റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സച്ചിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ പിന്നീട് അസം പൊലീസിന് കൈമാറി. 

Tags:    

Similar News