മദ്യലഹരിയിലെത്തിയ രണ്ട് യുവാക്കൾ; സ്‌കൂൾ ബസ് തടഞ്ഞുനിർത്തി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ഇറക്കി വിട്ട് കൊടുംക്രൂരത; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Update: 2025-12-10 13:32 GMT

മാണ്ഡ്യ: കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജപേട്ടിൽ (കെ.ആർ. പേട്ട്) മദ്യലഹരിയിലായിരുന്ന രണ്ട് യുവാക്കൾ സ്കൂൾ ബസ് തടഞ്ഞുനിർത്തി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ നിർബന്ധിച്ച് ഇറക്കിവിട്ട സംഭവം വലിയ വിവാദമായി.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഡ്രൈവർ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഇത് വൈറലാവുകയും പൊതുജനങ്ങളിൽ നിന്നും പ്രതിഷേധം ഉയരുകയും ചെയ്തു. വിദ്യാർത്ഥികളിൽ ഭയമുണ്ടാക്കിയതിനും പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനും യുവാക്കൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നു.

തുടർന്ന്, മാണ്ഡ്യ ജില്ലാ പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും വീഡിയോയിലുള്ള രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ഗ്രാമീണ റൂട്ടുകളിൽ പട്രോളിംഗ് ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags:    

Similar News