പണമെടുക്കുന്നതിനിടെ എടിഎമ്മില്‍ നിന്ന് ഷോക്കേറ്റു; കൈക്ക് ഗുരുതര പരിക്ക്; കീപാഡില്‍ വൈദ്യുതി പ്രവാഹമെന്ന് പോലീസ്
Update: 2025-08-18 02:28 GMT
ചെന്നൈ: കാഞ്ചീപുരത്ത് എടിഎമ്മില്‍ നിന്ന് പണം എടുക്കുന്നതിനിടെ യുവാവിന് വൈദ്യുതാഘാതം. ഖമ്മന്‍ സ്ട്രീറ്റ് സ്വദേശി വെങ്കടേശനാണ് പരിക്കേറ്റത്. 8 വയസ്സുള്ള മകനുമൊത്ത് കാഞ്ചീപുരം ഹെഡ് പോസ്റ്റ് ഓഫീസ് സമീപത്തെ എടിഎമ്മിലെത്തിയപ്പോഴായിരുന്നു സംഭവം.
കാര്‍ഡ് ഇട്ട ശേഷം പിന്‍ നമ്പര്‍ നല്‍കുന്നതിനിടെ കീപാഡില്‍നിന്ന് വൈദ്യുതാഘാതം അനുഭവപ്പെട്ടതോടെ വെങ്കടേശന്‍ ചാടി പുറത്തേക്ക് എത്തുകയായിരുന്നു. വലത് കൈയില്‍ ഗുരുതരമായ ഷോക്കേറ്റ ഇയാളെ ഉടന്‍ കാഞ്ചീപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസിന്റെ പരിശോധനയില്‍ എടിഎം കീപാഡില്‍ വൈദ്യുതി പ്രവാഹമുണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.