മദ്യലഹരിയില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു; ഗായകന്‍ മനോയുടെ മക്കള്‍ക്കെതിരെ കേസ്

ഗായകന്‍ മനോയുടെ മക്കള്‍ക്കെതിരെ കേസ്

Update: 2024-09-12 03:08 GMT

ചെന്നൈ: മദ്യലഹരിയില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന പരാതിയില്‍ ഗായകന്‍ മനോയുടെ മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പാലീസ് കേസെടുത്തു. ഹോട്ടലില്‍വച്ചുണ്ടായ തര്‍ക്കത്തിനു പിന്നാലെയാണ് മനോയുടെ മക്കളായ സഹീര്‍, റഫീഖ് എന്നിവര്‍ സുഹൃത്തുക്കളായ വിഘ്‌നേഷ്, ധര്‍മ എന്നിവര്‍ക്കൊപ്പം ചേര്‍ന്നു വിദ്യാര്‍ഥികളെ മര്‍ദിച്ചത്.

വധഭീഷണി, മര്‍ദനം, അസഭ്യം പറയല്‍ തുടങ്ങിയ നാലു വകുപ്പുകള്‍ പ്രകാരം കേസെടുത്ത വല്‍സരവാക്കം പൊലീസ് വിഘ്നേഷിനെയും ധര്‍മയെയും അറസ്റ്റ് ചെയ്തു. സഹീറും റഫീഖും ഒളിവിലാണ്. പരുക്കേറ്റ വിദ്യാര്‍ഥികളെ കില്‍പോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News