യുവാവിന്റെ കൈയ്യിൽ തൂങ്ങിയാടുന്ന ഉഗ്രൻ പാമ്പ്; 'വാ' വച്ച് സിപിആർ നൽകുന്ന കാഴ്ച; ഇതൊന്നും അനുകരിക്കരുതെന്ന് വിദഗ്ധർ

Update: 2025-12-04 08:20 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ വൽസദ് ജില്ലയിൽ വൈദ്യുതാഘാതമേറ്റ് താഴെ വീണ വിഷമില്ലാത്ത റാറ്റ് സ്നേക്കിന് പാമ്പുപിടുത്തക്കാരൻ വായിലൂടെ കൃത്രിമ ശ്വാസം നൽകി ജീവൻ രക്ഷിച്ചു. ഈ രക്ഷാപ്രവർത്തനത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വൽസദ് ജില്ലയിലെ അംധ ഗ്രാമത്തിൽ, ഒരു പാമ്പ് വൈദ്യുത തൂണിൽ കയറി ഹൈ ടെൻഷൻ ലൈനിൽ തട്ടി ഷോക്കേറ്റ് 15 അടി ഉയരത്തിൽ നിന്ന് താഴെ വീഴുകയായിരുന്നു. തൊഴിലാളികൾ വിവരം ഗ്രാമത്തിലെ പാമ്പുപിടുത്തക്കാരനായ മുകേഷ് വയാദിനെ അറിയിച്ചു.

സ്ഥലത്തെത്തിയ മുകേഷ്, അനക്കമില്ലാതെ കിടന്ന പാമ്പിൻ്റെ വായ തുറന്ന് വായിൽ നിന്ന് വായിലേക്ക് അര മണിക്കൂറോളം തുടർച്ചയായി സിപിആർ നൽകി. ഏകദേശം 20 തവണ കൃത്രിമ ശ്വാസം നൽകുകയും ഇടയ്ക്കിടെ തട്ടി ഉണർത്താൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് പാമ്പ് ചലിക്കാൻ തുടങ്ങി. വൈകാതെ അത് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങി. 

Tags:    

Similar News