എന്ത് കണ്ടാലും മനസ്സ് ഇളകരുത്..!! വരുന്ന ചിത്രങ്ങൾക്ക് ലൈക്കോ..കമന്റ് ചെയ്താൽ പണികിട്ടും; നിശബ്ദ കാഴ്ചക്കാർ ആയി മാത്രം തുടരാം; ഇൻസ്റ്റാഗ്രാം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്ത്യൻ കരസേന

Update: 2025-12-26 06:33 GMT

ഡൽഹി: ഇന്ത്യൻ കരസേന സൈനികർക്കും ഓഫീസർമാർക്കും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. പുതിയ നിർദ്ദേശങ്ങൾ പ്രകാരം, സൈനികർക്ക് ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾ കാണാനും നിരീക്ഷിക്കാനും ഇനി അനുവാദമുണ്ടാകും.

എന്നിരുന്നാലും, സൈനികർക്ക് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനോ, കമന്റ് ചെയ്യാനോ, ലൈക്ക് ചെയ്യാനോ, സ്റ്റോറികൾ പങ്കുവെക്കാനോ അനുമതിയില്ല. അക്കൗണ്ടുകൾ ഉപയോഗിക്കാമെങ്കിലും 'നിശബ്ദ കാഴ്ചക്കാർ' ആയി മാത്രമേ സൈനികർക്ക് ഈ പ്ലാറ്റ്‌ഫോമിൽ തുടരാനാകൂ.

എക്സ് (മുമ്പ് ട്വിറ്റർ), യൂട്യൂബ് തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സൈനികർക്ക് സമാനമായ 'വ്യൂ-ഒൺലി' സൗകര്യം ലഭ്യമാണ്. സൈനികരുടെ വിവരലഭ്യത വർദ്ധിപ്പിക്കുകയും അതേസമയം സേനയുടെ സുരക്ഷാ പ്രോട്ടോക്കോളുകൾ നിലനിർത്തുകയും ചെയ്യുക എന്നതാണ് ഈ ഇളവിലൂടെ കരസേന ലക്ഷ്യമിടുന്നത്.

Tags:    

Similar News