സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം; മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് പുണെ കോടതിയുടെ സമന്‍സ്; ഒക്ടോബര്‍ 23ന് നേരിട്ട് ഹാജറാകാകാന്‍ നിര്‍ദേശം
രാഹുല്‍ ഗാന്ധിക്ക് പുണെ കോടതിയുടെ സമന്‍സ്
ന്യൂഡല്‍ഹി: വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സവര്‍ക്കറുടെ ചെറുമകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പൂണെയിലെ പ്രത്യേക കോടതി രാഹുല്‍ ഗാന്ധിക്ക് സമന്‍സ്. ഒക്ടോബര്‍ 23ന് നേരിട്ട് ഹാജറാകാണം എന്നും നിര്‍ദേശിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് സത്യകി സവര്‍ക്കര്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവിനെതിരെ പൂണെ കോടതിയില്‍ പരാതി നല്‍കിയത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ നിന്ന് കേസ് എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമുള്ള പ്രത്യേക കോടതിയിലേക്ക് കഴിഞ്ഞ മാസം മാറ്റിയിരുന്നു.
ജോയിന്റ് സിവില്‍ ജഡ്ജിയും ജുഡീഷ്യല്‍ മജിസ്ട്രേറ്റുമായ അമോല്‍ ഷിന്‍ഡെ അധ്യക്ഷനായ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമുള്ള പ്രത്യേക കോടതിയാണ് ഗാന്ധിജിക്കെതിരെ സമന്‍സ് അയച്ചതെന്ന് സത്യകി സവര്‍ക്കറെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ സംഗ്രാം കോല്‍ഹട്ട്കര്‍ പറഞ്ഞു. കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മാനനഷ്ടം പ്രകാരമാണ് കുറ്റംചുമത്തിയത്.
2023 മാര്‍ച്ചില്‍ ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍, താനും അഞ്ചോ ആറോ സുഹൃത്തുക്കളും ചേര്‍ന്ന് ഒരിക്കല്‍ ഒരു മുസ്‌ലിം പുരുഷനെ മര്‍ദിച്ചതായി വി.ഡി സവര്‍ക്കര്‍ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്ന് ഗാന്ധി പറഞ്ഞതായി സത്യകി സവര്‍ക്കര്‍ ത?ന്റെ പരാതിയില്‍ ആരോപിച്ചു. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും വി.ഡി സവര്‍ക്കര്‍ ഒരിടത്തും അത്തരത്തിലൊന്നും എഴുതിയിട്ടില്ലെന്നും സത്യകി സവര്‍ക്കര്‍ പറഞ്ഞു. രാഹുലി?ന്റെ ആരോപണം സാങ്കല്‍പ്പികവും വ്യാജവും ദുരുദ്ദേശ്യപരവുമാണെന്ന് വിശേഷിപ്പിച്ചു.
ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പരാതിയില്‍ പ്രഥമദൃഷ്ട്യാ സത്യമുണ്ടെന്നായിരുന്നു വിശ്രാംബോഗ് പോലീസ് അന്വേഷണം നടത്തി അറിയിച്ചത്.