ഫോണിൽ സെൽഫിയെടുക്കുന്നതിനിടെ അപകടം; റിസർ‍വോയറിലേക്ക് ഏഴ് കൗമാരക്കാർ വീണു; രണ്ടു പേരെ രക്ഷപ്പെടുത്തി; ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നു; ദാരുണ സംഭവം ഹൈദരാബാദിൽ

Update: 2025-01-11 13:02 GMT

ഹൈദരാബാദ്: ഫോണിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ സിദ്ദിപേട്ടിലെ കൊണ്ടപോച്ചമ്മ സാഗർ റിസർവോയറിലേക്ക് വീണ് ഏഴ് കൗമാരക്കാർ. ഹൈദരാബാദിലാണ് ദാരുണ സംഭവം നടന്നത്. നിലവിൽ രണ്ടു പേരെ പോലീസ് രക്ഷപ്പെടുത്തിയെങ്കിലും അഞ്ച് പേരെ ഇതു വരെയും കണ്ടെത്താനായിട്ടില്ല. മറ്റ് അഞ്ച് കൗമാരപ്രായക്കാരായ ആൺ കുട്ടികൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നു.

കൗമാരക്കാരായ ഏഴ് പേരും പരസ്പരം കൈകോർത്ത് സെൽഫി എടുക്കാനായിരുന്നു പദ്ധതി. ഇതിനായാണ് റിസർവോയറിനടുത്തേക്ക് ഇവർ എത്തിയതെന്നും പോലീസ് വ്യക്തമാക്കി. പക്ഷെ പിടി വിട്ട് റിസർവോയറിലേക്ക് വീഴുകയായിരുന്നു.

നിലവിൽ രണ്ട് പേരെ രക്ഷിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കുള്ള തിരച്ചിൽ ഊർജ്ജിതമായി നടന്നു വരികയാണെന്ന് പോലീസ് പറയുന്നു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags:    

Similar News