ബെംഗളൂരുവില്‍ മലയാളികളുടെ കടയില്‍ വന്‍ കവര്‍ച്ച; 10 ലക്ഷത്തിന്റെ മൊബൈല്‍ ഫോണുകളും 2 ലക്ഷം രൂപയും മോഷ്ടിച്ചു; മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു

ബെംഗളൂരുവില്‍ മലയാളികളുടെ കടയില്‍ വന്‍ കവര്‍ച്ച

Update: 2024-12-18 07:30 GMT

ബെംഗളൂരു: ശിവാജി നഗറില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഷോപ്പില്‍ വന്‍ കവര്‍ച്ച. മലപ്പുറം സ്വദേശികളായ സഹോദരങ്ങളുടെ 'വിശ്വാസ് കമ്യൂണിക്കേഷന്‍സ്' എന്ന കടയിലാണ് മോഷണം നടന്നത്. 10 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളും രണ്ടുലക്ഷം രൂപയുമാണ് കവര്‍ന്നത്.

55 മൊബൈല്‍ ഫോണുകള്‍ നഷ്ടമായെന്നാണ് കട ഉടമകള്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. ഐഫോണുകള്‍ ഉള്‍പ്പടെ മോഷണം പോയവയില്‍ പെടും. വര്‍ഷങ്ങളായി ശിവാജി നഗറിലെ എം.കെ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന കടയാണിത്. സമീപത്തെ മറ്റു സ്ഥാപനങ്ങളിലൊന്നും മോഷണം നടന്നിട്ടില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തൊപ്പിയും മാസ്‌കും ധരിച്ച രണ്ടുപേര്‍ മോഷണം നടത്തുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് ആരോപണം. പ്രതികളെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ശിവാജിനഗര്‍ പോലീസ് പറയുന്നത്.

Tags:    

Similar News