ആളിയാര്‍ ഡാമില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; മരിച്ചത് വിനോദയാത്രക്കെത്തിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍
Update: 2025-04-25 09:26 GMT
കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലുള്ള ആളിയാര്‍ ഡാമില്‍ മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. വിനോദയാത്രക്കെത്തിയ ചെന്നൈയിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളായ മൂന്ന് യുവാക്കള്‍ വെള്ളത്തില്‍ മുങ്ങിമരിച്ചത്.
ചെന്നൈ പൂനമല്ലിയിലെ കോളജില്‍ പഠിക്കുന്ന തരുണ്‍, രേവന്ത്, ആന്‍ഡോ ജെനിഫ് എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. മൂവരും ചെന്നൈ സ്വദേശികളാണ്. കൂട്ടത്തില്‍ ഒരാള്‍ ആഴത്തിലുള്ള ഭാഗത്തേക്ക് പെട്ടെന്നു മുങ്ങിപ്പോകുകയും, മറ്റു രണ്ടുപേരും അവനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ദുരന്തം. പൊലീസ് ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതോടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചു. കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പൊലീസ് സ്വീകരിച്ചു വരികയാണ്.